Wednesday 24 July 2013

വരൂ... ശാന്തിയുടെ ഈ തോപ്പിലേക്കു്


ദൃശ്യ ശ്രാവ്യ മാധ്യമങ്ങളില്‍                                                  
പല പല വിഷയങ്ങളെ സംബന്ധിച്ച്
ചര്‍ച്ചകളും സംവാദങ്ങളും നടക്കാറുണ്ട്.

പത്രമാസികകളിലും
ഇപ്രകാരം ലേഖനങ്ങളും മറ്റും
പ്രസിദ്ധീകരിക്കാറുണ്ട്..


എന്നാല്‍
ഈ വേദികളിലൊക്കെ
സമൂഹത്തിലെ അംഗീകൃത ബുദ്ധിജീവികള്‍ക്കും
ശ്രമംകൊണ്ടോ അല്ലാതെയോ
വിവിധ മേഖലകളില്‍ പ്രശസ്തി നേടിയവര്‍ക്കും
മാത്രമാണ് സ്ഥാനം.


ബ്ലോഗ് എത്ര മനോഹരം
നമുക്ക് പറയാനുള്ളത് പൂര്‍ണ്ണമായും പറയാം
മോഡറേറ്ററുടെ നിയന്ത്രണമില്ലാതെ
ശബ്ദബാഹുല്ല്യം കൊണ്ടുള്ള ശല്ല്യം കൂടാതെ
സംസാരിക്കാം... പ്രതികരിക്കാം... ആശയവിനിമയം നടത്താം...
ഇവിടെ എഡിറ്ററുടെ കത്രികയോ
ഏതെങ്കിലും തരത്തിലുള്ള വെട്ടിനിരത്തലുകളോ
തട്ടിയകറ്റലുകളോ  ഇല്ല.

നമ്മള്‍ പറയുന്നതൊക്കെ ശരിയാണെന്നോ                        
നമ്മുടെ രചനകള്‍ തിരുത്തുവാന്‍ പാടില്ലാത്തതാണന്നോ
ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നില്ല...

ആരുടെരചനയായലും ആര് പറഞ്ഞതായാലും
പിഴവുകളുണ്ടെങ്കില്‍ അവ പരിഹരിച്ചിട്ടു തന്നെ വേണം
മുന്നോട്ട് പോകാന്‍

പക്ഷേ പറയുവാനുള്ളത് പറയുവാന്‍ അവസരം
ഉണ്ടായിരിക്കണം
പറഞ്ഞതിന് ശേഷം അഭിപ്രായമാകാം
വെട്ടി ഒഴിവാക്കലുകളാകാം, ഭേദഗതികളാകാം, കൂട്ടിച്ചേര്‍ക്കലുകളാകാം
സംവാദമാകാം വിവാദമാകാം...

പറയുവാനുള്ളത് പറയുവാനുള്ളത്പോലെ
പറയുവാന്‍ കഴിഞ്ഞില്ലങ്കില്‍ മനസ്സിന്റെ വിങ്ങലുകളെല്ലാം
അവിടെത്തന്നെ കിടക്കും
ഒടുവില്‍ അത് പൊട്ടിത്തകരും
മനസ്സിന്റെ വിങ്ങലുകള്‍ പുറത്തേക്കൊഴുകുന്നതു്
മൊഴികളിലൂടെയാണ്

വരയാകാം, രചനയാകാം, പ്രസംഗമാകാം
നൃത്തമാകാം, ഗാനമാകാം, ഉപകരണസംഗീതമാകാം



അങ്ങനെ പ്രകാശിപ്പിക്കുവാനും പ്രകടിപ്പിക്കുവാനും
കഴിയുന്ന ഉപാധികളെല്ലാം  മൊഴികളാണ് 
മൊഴികളുടെ ലോകത്തിനു് വിവരസാങ്കേതികവിദ്യയുടെ
മികച്ചൊരു സംഭാവനയാണ്
ബ്ളോഗ്.

ഇതിലൂടെ പ്രകാശിപ്പിക്കാം...
പ്രകടിപ്പിക്കാം...
ആവിഷ്കരിക്കാം... 

 അനുഭവങ്ങളും, അറിവുകളും,
വേദനകളും, സന്തോഷങ്ങളും,
ആശങ്കകളും, ആകുലതകളും,
മൊഴികളിലൂടെ ആവിഷ്കാരം നേടുന്നു.

ഈ പ്രശാന്താരാമത്തിലേക്ക് 
( to this Tranquil Garden )വന്നാലും...
ഈ ഉപവനത്തില്‍  ഇളംകാറ്റുണ്ട്,
നല്ല മണവും നിറവുമുള്ള പൂക്കളുണ്ട്,
സദ്ഫലങ്ങള്‍ തരുന്ന മരങ്ങളുണ്ട്...

നീന്തിതുടിയ്കുവാന്‍ പറ്റിയ പൊയ്കയുണ്ട്, 
പറവകള്‍‌ പറന്നെത്താറുണ്ട്, നിരുപദ്രവികളായ
കുറേ ജീവികള്‍ പാര്‍ക്കുന്നുണ്ട്

ഇവിടെ കള്ളിമുള്‍ച്ചെടികളും
മനോഹരമായ മുള്‍പടര്‍പ്പുകളുമുണ്ട്
ചന്തമേറിയ ഈ ചെടികളിലെ 
ഓരോമുള്ളും സുന്ദരവും
പൂര്‍ണ്ണവുമാണ്...

ദുസ്പര്‍ശകങ്ങളും, വിഷസര്‍പ്പങ്ങളും ഈ ഉദ്ദ്യാനത്തില്‍ ഉണ്ട്
പക്ഷേ നടവഴികളിലൊന്നും ഇവ കാണില്ല, വരില്ല...

ദീര്‍ഘിപ്പിക്കുന്നില്ല ...
വരൂ...
ശാന്തിയുടെ ഈ തോപ്പിലേക്കു്
ഏവര്‍ക്കും സുസ്വാഗതം...
നമസ്കാരം

വയിച്ച് അഭിപ്രായമറിയിക്കുന്നതിനും ഈ എളിയ എഴുത്തുകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനും മാന്ന്യ ബ്ലോഗര്‍മാരോടും വായനക്കാരോടും അഭ്യര്‍ത്ഥിയ്ക്കുന്നു...

Courtesy - Google Images