Saturday 3 August 2013

സന്ദേഹത്തിനിടമില്ല... കളി തുടര്‍ന്നുകൊണ്ടേയിരിയ്കും...





ആദിയും അന്തവുമില്ലാത്ത നിത്ത്യത
അതില്മനോഹരമായ പ്രപഞ്ച വേദിക,
സൃഷ്ടിയുടെ നടനം വേദിയ്ക് നിറം ചാര്ത്തുന്നു.
എത്രയെത്ര വര്ണ്ണങ്ങള്‍, തനിമയുള്ള വര്ണ്ണങ്ങള്‍...
വിദഗ്ദമായി കലര്ത്തിയിരിയ്കുന്നു,
സമര്ത്ഥമായി വിന്ന്യസിച്ചിരിയ്കുന്നു.
വിന്ന്യാസ മിസ്രണങ്ങളിലെ വ്യതിയാനത്തെ
നാം കാലമെന്ന് വിളിയ്കുന്നു.
വര്ണ്ണങ്ങളുടെ മേളനവും വേര്പിരിയലുമാണ്
ഇതിനെ മനോഹരമാക്കുന്നത്.
വിവിധ വര്ണ്ണങ്ങള്ഒന്നിയ്കുമ്പോള്‍
പുതിയ വര്ണ്ണങ്ങള്ഉണ്ടാകുന്നു
പഴയ വര്ണ്ണങ്ങള്മായുന്നു
വീണ്ടും പുതുനിറങ്ങള്‍
മറ്റു വര്ണ്ണങ്ങളുമായി സംഗമിയ്കുന്നു.


ചരങ്ങളും അചരങ്ങളുമായ എത്രയെത്ര സൃഷ്ടികള്‍...,
എത്രയെത്ര തലമുറകള്ചിരിച്ചും കരഞ്ഞും
രസിച്ചും വിരസിച്ചും, കലഹിച്ചും സല്ലപിച്ചും,
സ്നേഹിച്ചും വെറുത്തും കടന്നുപോയി.

വലിയ വലിയ സാമ്രാജ്യങ്ങള്സാമ്രാട്ടുകള്‍
രാജ്യങ്ങള്രാജാക്കന്മാര്‍
നാടുകള്നാടുവാഴികള്‍
ഐശ്വര്യവും സന്തോഷവും നിറഞ്ഞ ഗൃഹങ്ങള്‍,
കുടുംബങ്ങള്  ഇവിടെ മണ്മറഞ്ഞു.
 വിവിധ ഘട്ടങ്ങള്താണ്ടി
ജീവിതവാഹിനി ഒഴുകുന്നു
ജനനം, ശശൈശവം, കൌമാരം, യൌവ്വനം, വാര്ദ്ധക്യം
ഇതിനിടയില്എപ്പോഴും വന്നെത്താവുന്ന മരണം.

പ്രകൃതി ധര്മ്മമായ 
ഉല്പത്തിയും, വളര്ച്ചയും, തളര്ച്ചയും, മാറ്റവും
നമ്മളില്സമ്മിശ്ര വികാരങ്ങളുണ്ടാക്കുന്നു
നിമിഷം കണ്ടത് അടുത്ത നിമിഷം മായുന്നു
മാറിമറയല്ചിലപ്പോള്നമ്മുടെ  
കണ്ണുകളെ ഈറനണിയിയ്കുന്നു
ചിലപ്പോള്അവയില്പ്രകാശം പരത്തുന്നു...

അന്ന് മഴയത്ത് അമ്മയുടെ കൈ പിടിച്ച്
ആദ്യമായി ഒന്നാം ക്ലാസില്പോയത്,
പുതിയകൂട്ടുകാരെ പരിചയപ്പെട്ടത്,
കളിച്ചത്, ചിരിച്ചത്, തല്ല് കൂടിയത്



പിന്നീട് ഓരോ ക്ലാസുകള്‍‍‍...,
ചിലപ്പോള്പരാജയത്തിന്റെ കയ്പ്പുനീര്‍
അതുകഴിഞ്ഞ് ഉപരിപഠനത്തിനയി
പുതിയ പുതിയ വിദ്യാലയങ്ങളിലേക്ക്...
പുതിയ പുതിയ സ്ഥലങ്ങള്‍, ചുറ്റുപാടുകള്‍
അദ്ധ്യാപകര്‍, ചങ്ങാതിമാര്‍.
കണ്ണുകള്നനയ്കുന്ന വിടവാങ്ങലുകള്‍...

ചിലപ്പോള്ഒരു വിദ്യാലയത്തില്നിന്നു്
മറ്റൊരു വിദ്യാലയത്തിലേയ്ക് പോയികഴിഞ്ഞാല്‍,
അല്ലെങ്കില്ഔപചാരിക വിദ്യാഭ്യാസം കഴിഞ്ഞാല്‍
പണ്ട് കൂടെ പഠിച്ച ചങ്ങതിമാരെക്കുറിച്ച്
യാതൊരറിവും ലഭിയ്ക്കാതാകാറുണ്ട്.
വല്ലപ്പോഴും വല്ലവരെയും വല്ലിടത്തും വച്ച് കണ്ടുമുട്ടി
പഴയ സഹപാഠികളെക്കുറിച്ച് ചോദിയ്കുമ്പോള്‍
അവരുടെയും നമ്മുടെയും മുഖം  
ഒരുപോലെ വിവര്ണ്ണമാകുന്നു...
 
നാട്ടുകാര്‍, ജോലി, കുടുംബചുറ്റുപാടുകള്‍
അച്ഛനമ്മമാര്‍, സഹോദരങ്ങള്‍, ബന്ധുക്കള്‍
വിവാഹം, ഭാര്യ,സ്നഹം,സന്താനങ്ങള്‍.
ഒരുവൃത്തം പൂര്ത്തിയി മറ്റൊന്ന് തുടങ്ങുന്നു...  
സംഭവങ്ങള്ജീവിതത്തിന് വര്ണ്ണമണിയിയ്കുന്നു...


തിരിഞ്ഞുനോക്കുമ്പോള്‍ 
ജീവിതത്തിന്റെ ഒരു ഘട്ടം വളരെ സ്വസ്തമായിതോന്നും
മുതിര്ന്നവരുടെ ചില നിയന്ത്രണങ്ങളൊഴികെ
മറ്റൊരു പ്രശ്നവും പ്രശ്നമല്ലാത്ത, 
മുതിര്‍ന്നവരാകാന്‍ വെമ്പല്‍ കൊള്ളുന്ന, കുട്ടിക്കാലം.
അടുത്തത് ഒന്നിനും സമയം തികയാതെ
എന്തൊക്കെയോ ചെയ്ത് തീര്ത്ത്
നാം അറിയാതെ പൂര്ണ്ണമാകുന്ന ഒരു ഘട്ടം...
പിന്നെ വരുന്നത് അല്പം സാവകാശമുള്ളതാണ്
നാം നമ്മെ ക്കുറിച്ചും ചുറ്റുപാടുകളെക്കുറിച്ചും
അറിയുകയും മനസിലാക്കുകയും ചെയ്യുന്ന ഘട്ടം.
ഘട്ടത്തില്പൂര്ത്തികരിച്ചുകഴിഞ്ഞ
ജീവിതഘട്ടങ്ങളെ കുറിച്ച് നാം ചിന്തിയ്കുന്നു
നഷ്ടങ്ങളെക്കുറിച്ച് അറിയുന്നു
നമ്മെ വിട്ടുപിരിഞ്ഞവരെ ഓര്ക്കുന്നു
അവരൊക്കെ നമുക്കൊപ്പമുണ്ടായിരുന്നെങ്കില്‍ 
 എന്ന് നിനച്ചുപോകുന്നു...
ഓരോരുത്തരും അരങ്ങൊഴിഞ്ഞ് പോകുമ്പള്‍
നാം തനിച്ചാകുന്നു...
നമ്മുടെ ഭാഗം കനക്കുകയായി,
ഉത്തരവാദിത്തങ്ങളേറുകയായി.
വേര്പാടുകള്ഉണ്ടാക്കുന്ന വേദന
വേര്പെട്ടവരുടെ നഷ്ടമാണെന്ന് നാം
ശരിയ്കും തിരിച്ചറിയുകയുകയായി.

ഒരിയ്കല്ഒരു കൂട്ടുകാരന്അയച്ച SMS ഓര്ക്കുന്നു

"Whenever your are in grief
You desire the presence of the one
With whom you mourned,
More than with the one
Whom you laughed"

അരങ്ങിലെ ആട്ടം കഴിയുമ്പോള്‍
സന്തപിച്ചും സഹതപിച്ചും സഹജീവികള് 
നമ്മെ യാത്രയാക്കുന്നു.
ബാക്കിയുള്ളവരെ തനിച്ചാക്കി 
വീണ്ടും നമ്മള്‍ യാത്ര തുടരുന്നു...

ഇതാണ് ലോക ഗതി-
ഇതില്‍ ദുഃഖിക്കുവാന്‍ നമുക്ക് അവകാശമില്ല,
ഇതൊക്കെയാണ് ലോകത്തെ 
വര്‍ണ്ണശബളമാക്കി നിര്‍ത്തുന്നത്,
നമുക്കറിയാത്ത നമ്മുടെ ബന്ധുക്കളും 
അല്ലാത്തവരുമായ എത്രയെത്ര പേര്‍
ഈ മണ്ണോട് മണ്ണായി...

സന്ദേഹത്തിനിടമില്ല... കളി തുടര്‍ന്നുകൊണ്ടേയിരിയ്കും...

അന്നൊരു സായാഹ്നത്തില്ഒരു സഹപ്രവര്ത്തക
മരിച്ച വിവരം ഓഫീസില്അറിഞ്ഞു
ചരിത്രമുറങ്ങുന്ന ഞങ്ങളുടെ ഓഫീസിന്റെ  
മറ്റൊരു കെട്ടിടഭാഗത്തെ
കാര്പോര്ച്ചിന് സമീപത്തായി ഞങ്ങളെല്ലാം ഒത്തു കൂടി,
ആംബുലന്സ് വന്നു, ചലനമറ്റ അവരുടെ ശരീരം
കെട്ടിടത്തിന്റെ മുന്വശത്തായി
 എല്ലാവര്ക്കും കാണുന്നതിനായി  അല്പനേരം വച്ചു,
സംഘടനാ നേതാക്കള്പുഷ്പചക്രം സമര്പ്പിച്ചു,
ഞങ്ങളെല്ലാം അവരുടെ ശരീരത്തെ വലം വച്ച് അന്ത്യോപചാരമര്പ്പിച്ചു,
മൃതഃശരീരം വീണ്ടും വാഹനത്തില്കയറ്റി,
അവര്ക്ക് ഞങ്ങള്യാത്ര നല്കി...

മരണം എല്ലാറ്റിന്റെയും അവസാനമല്ല-
യാത്രചെയ്യുന്ന ഒരു വാഹനത്തില്നിന്ന് ഇറങ്ങുന്നതോടെ
നമ്മുടെ യാത്ര ഒരിയ്കലും അവസാനിയ്കുന്നില്ല;
മറിച്ച് നാം നമ്മുടെ ലക്ഷ്യത്തിലേയ്ക്ക്  
പ്രയാണം ചെയ്യുകയാണ്.
നമ്മുടെ യഥാര്ത്ഥ ലക്ഷ്യവുമായി 
നാം ഒന്നാകുമ്പോഴാണ്,
ഒന്നും അവശേഷിയ്കാത്ത വിധം, 
എല്ലാം പൂര്ണ്ണമാകുന്നത്...
ലക്ഷ്യവുമായി ഒന്നാകുവാനുള്ള 
നാമറിയാത്ത നമ്മുടെ ദാഹമാണ്
ജനനത്തിന്റെയും ഈ ജീവിതത്തിന്റെയും 
മരണത്തിന്റെയും അന്തര്‍ധാര...


Images courtesy –Google Images.

2 comments:

  1. Dear Balu,I enjoyed the write up very much.Nostalgic memories have flooded in my mind. My Alma-mater,my friends,countryside,ponds with water lilies,trees and bowers with chirping birds and so on.After all life is only meetings and partings.Thank u very much for reminding the reminiscences of things past.

    ReplyDelete
    Replies
    1. After all what is life...? It is meeting and parting in between we may smile, talk, share and love..

      Delete